തിരുവനന്തപുരം: സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ സംഘടന മൈക്ക് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. സ്വതന്ത്ര സിനിമാ സംവിധായകരുടെയും ആസ്വാദകരുടെയും സംഘടനയായ മൂവ്മെന്റ് ഫോർ ഇൻഡിപ്പെന്റന്റ് സിനിമ(MIC)യുടെ പ്രഖ്യാപനം ഇന്ന് തിരുവനന്തപുരത്ത് നടന്നു.
സംവിധായകരായ ഡോ: എസ്.സുനില്‍, സന്തോഷ് ബാബു സേനന്, കൃഷ്ണവേണി, വേണുനായര്‍, ശ്രീകൃഷ്ണന്, സംവിധായകനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ.സുനില്നാഥ് തുടങ്ങിയവര്‍ തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടന്ന പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.