Kannur

വ്യാജ ദിനേശ് ബീഡി നിര്‍മ്മാണ സംഘത്തെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു


കണ്ണൂര്‍: കേരള ദിനേശ് ബീഡി വ്യാജമായി നിര്‍മിച്ച് കേരളത്തിനകത്തും പുറത്തും ദീര്‍ഘകാലമായി വില്‍പന നടത്തിവന്നിരുന്ന സംഘത്തെ അതിസമര്‍ത്ഥമായി പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന തളിപ്പറമ്പ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് രത്നകുമാര്‍ ടി കെ , തളിപ്പറമ്പ് സബ് ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍ , ചെറുപുഴ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ് കക്കറ, കുടിയാന്മല സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രമേശന്‍ കെ വി, പയ്യന്നുര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രിയേഷ് കെ, എന്നിവരെ വ്യവസായ-കായിക-യുവജന ക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അനുമോദിച്ചു.

ചടങ്ങില്‍ ദിനേശ് ബീഡി കേന്ദ്ര സംഘം ഡയറക്ടര്‍ കെ ബാലകൃഷ്ണന്‍ സ്വാഗതം അറിയിച്ചു. ഹാന്‍വീവ് ചെയര്‍മാന്‍ കെ പി സഹദേവന്‍ അധ്യക്ഷനായ ചടങ്ങില്‍ കേരള ദിനേശ് ബീഡി ചെയര്‍മാന്‍ സി രാജന്‍ ആമുഖഭാഷണം നടത്തി.

അനുമോദനവും ഉപകാരസമര്‍പ്പണവും വ്യവസായ-കായിക-യുവജന ക്ഷേമ വകുപ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജി കെ സേതുരാമന്‍ ഐപിഎസ് മുഖ്യാതിഥി ആയിരുന്നു. കേരള ദിനേശ് ബീഡി സെക്രട്ടറി കെ പ്രഭാകരന്‍ നന്ദി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top