Latest News

ഐഐടി വിദ്യാര്‍ത്ഥിനിയുടെ മരണം: കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയിലെത്തും

ന്യൂഡല്‍ഹി: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമാ ലത്തീഫിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ചെന്നൈയിലെത്തും. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യമാണ് ചെന്നൈയിലെത്തുന്നത്. ചെന്നൈയിലെത്തുന്ന അദ്ദേഹം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കും. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായും അധ്യാപകരുമായും സഹപാഠികളുമായും അദ്ദേഹം സംസാരിക്കും. അതേസമയം കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്ന് കൊല്ലത്ത് എത്തി വിശദമായ പരിശോധന നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top