മലപ്പുറം: പൊന്നാനി കുണ്ടുകടവില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 3 പേര് മരിച്ചു. കാര്‍ യാത്രക്കാരായ തിരൂര്‍ ബിപി അങ്ങാടി സ്വദേശികളാണ് മരിച്ചത്. ചിറയില്‍ അഹമ്മദ് ഫൈസല്‍, നൗഫല്‍, സുബൈദ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഷാദിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാത്രി 12.30 ടെയാണ് അപകടം. ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്ന് പരിസര വാസികള്‍ പറയുന്നു. പൊന്നാനി ഭാഗത്ത് നിന്ന് വന്നതായിരുന്നു ലോറി. തൃശ്ശൂരില്‍ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.