തിരുവനന്തപുരം: കെപിസിസിയുടെ പുനഃസംഘടനാ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പട്ടിക കൈമാറിയത്. കൊടിക്കുന്നില്‍ സുരേഷ്, കെ.സുധാകരന്, വി.ഡി.സതീശന്, തമ്പാനൂര്‍ രവി എന്നിവരെയാണ് പട്ടികയില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുള്ളത്.
ട്രഷറര്‍ സ്ഥാനത്തേക്ക് സി.പി.മുഹമ്മദ്, കെ.കെ.കൊച്ചുമുഹമ്മദ്, കെ.പി.അനില്‍ കുമാര്‍ എന്നിവരുടെ പേരുകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇവരിലൊരാളെ ഹൈക്കമാന്‍ഡ് തെരഞ്ഞെടുക്കും. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് 50 വയസ് കഴിഞ്ഞവര്‍ക്കാണ് മുന്‍ഗണന. സെക്രട്ടറി സ്ഥാനത്തേക്ക് വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പരിഗണന നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ഇരട്ട പദവി ഒഴിവാക്കി കൊണ്ടുള്ള പുതിയ കമ്മറ്റിയാണ് മുല്ലപ്പള്ളി ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇരട്ടപ്പദവി നല്‍കികൊണ്ടുള്ള ലിസ്റ്റാണ് കൈമാറിയിട്ടുള്ളത്.