തിരുവനന്തപുരം: ഭീകരസംഘടനാ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ പിടികൂടാന്‍ യുഎസ് സൈന്യം ഉപയോഗിച്ച നായ്ക്കളെ വാങ്ങാനൊരുങ്ങി കേരള പൊലീസ്. ഈ ഇനത്തിലെ 5 നായ്ക്കുട്ടികള്‍ അടക്കം 15 എണ്ണത്തിനെയാണ് പൊലീസ് ഡോഗ് സ്ക്വാഡ് വാങ്ങുന്നത്. മാവോയിസ്റ്റുകളെ തെരയുന്നതിന് ഉള്‍പ്പെടെ ലക്ഷ്യമിട്ടാണു ബെല്‍ജിയന്‍ മലിനോയ്സ് നായ്ക്കളെ വാങ്ങുന്നത്. ബെല്‍ജിയന്‍ മലിനോയ്സ് എന്നയിനം നായ്ക്കളാണ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ പിന്തുടര്ന്ന് കീഴ്പ്പെടുത്തിയതെന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഇതോടെ ഈ നായ്ക്കളുടെ താരമൂല്യവും വിലയും കൂടി.ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ ബഗ്ദാദിയെ ഒളിത്താവളത്തില്‍ വളഞ്ഞ യുഎസ് സൈനിക സംഘത്തിലുണ്ടായിരുന്ന കോനന്‍ എന്ന നായയെക്കുറിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണു വെളിപ്പെടുത്തിയത്.