കൊച്ചി: വെബ് സീരീസ് മേഖലയിലും തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ് കേരള പൊലീസ്. കേരള പൊലീസിൻ്റെ വെബ് സീരീസായ കോപ്പിൻ്റെ ആദ്യഭാഗം യുടൂബിൽ എത്തി. ആദ്യഭാഗത്തിൻ്റെ പേര് ഡിസ്റ്റൻ്റ് മുക്ക്. കോവിഡ് അവബോധം എന്ന നിലയിൽ പുറത്തിറക്കിയ വീഡിയോയ്ക്ക് 9 മിനിറ്റ് ദൈർഘ്യമുണ്ട്.
വെബ് സീരീസ് ആശയം മനോജ് എബ്രഹാം ഐപിഎസിൻ്റേതാണ്.
അരുൺ ബി ടിയാണ് സംവിധാനം . മുരളികൃഷ്ണൻ എസ് ആണ് തിരക്കഥ ഒരുക്കിയത്.
നേരത്തെ, കുട്ടൻപിള്ള സ്പീക്കിംഗ് എന്ന പേരിൽ റോസ്റ്റിംഗ് വീഡിയോയും കേരള പൊലീസ് പുറത്തിറക്കിയിരുന്നു. ആദ്യ എപ്പിസോഡിനെ തുടർന്നുണ്ടായ വിവാദത്തെ തുടർന്ന് ഇതിൻ്റെ രൂപവും ഭാവവും മാറ്റിയിരുന്നു. ട്രാഫിക് ബോധവത്കരണ മായിരുന്നു റോസ്റ്റിങ്ങിലെ പുതിയ വീഡിയോ.