കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. അലന് ഷുഹൈബിന്റെയും താഹ ഫസലിന്റെയും മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച തെളിവുകള്‍ പ്രോസിക്യൂഷന് കോടതിയില്‍ ഇന്നലെ ഹാജരാക്കിയിരുന്നു.
യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും ഇരുവരില്‍ നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു. പ്രതികളുടെ ജാമ്യാപേക്ഷയെ പ്രൊസിക്യൂഷന് കോടതിയില്‍ എതിര്‍ത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
അതേസമയം പ്രതി താഹയ്ക്കെതിരെ കൂടുതല്‍ തെളിവുമായി പൊലീസ്.താഹയുടെ മാവോയിസ്റ്റ് ബന്ധം തുടങ്ങുന്നത് കുപ്പുദേവരാജിന്റെ മരണശേഷമെന്ന് പൊലീസ്.