ചണ്ഡീഗഡ്: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടര വയസ്സുകാരന് സുജിത് കുഴല്‍ക്കിണറില്‍ വീണ് മരിച്ച സംഭവത്തില്‍ നൊമ്പരം മായുന്നതിന് മുമ്പേ വീണ്ടുമൊരു അപകടം. ഹരിയാനയില്‍ നിന്നാണ് പുതിയ ദുരന്ത വാര്‍ത്ത. അഞ്ചുവയസ്സുകാരിയാണ് 50 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്.ഞായാറാഴ്ച വൈകീട്ടാണ് കുട്ടി അപകടത്തില്‍പെട്ടത്. അമ്പതടിയോളം താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്.
Haryana: A 5-year-old girl fell into a 50-feet deep borewell, yesterday in Har Singh Pura village in Gharaunda of Karnal. Rescue operations underway. pic.twitter.com/KAUqnd1xPN
— ANI (@ANI) November 4, 2019
തിങ്കളാഴ്ചയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ രക്ഷാപ്രവര്‍ത്തകര്‍ തുടങ്ങിയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)