തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യതൊഴിലാളികള്‍ക്ക് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രത നിര്‍ദേശം. ഇന്നും നാളെയും മധ്യ കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 110 -120 കി.മി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 135 കി .മി വേഗതയിലും , നാളെ മധ്യ കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 160 -170 കി.മി വേഗതയിലും ചില അവസരങ്ങളില്‍ ഇതിന്റെ വേഗത കൂടി മണിക്കൂറില്‍ 180 കി .മി വേഗതയില്‍ മധ്യ കിഴക്ക് ,ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറ്, വടക്ക് കിഴക്ക് അറബിക്കടലിനും മുകളിലായി ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട് . അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി.
ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
By
November 3, 2019 4:06 pm