കോതമംഗലം പള്ളിയിലേക്ക് കാൽനടയായി ഓർത്തഡോക്സ് സഭ.മൂന്ന് ഓർത്തഡോക്സ് മെത്രാപ്പോലീത്തമാരും അമ്പതിൽ താഴെ സഭാഅംഗങ്ങളും ആണ് കാൽനടയായി കോതമംഗലം പള്ളി മുറ്റത്തേക്ക് എത്തുന്നത്പ്രതിരോധം തീർത്ത് യാക്കോബായ വിശ്വാസികൾ.
പള്ളിക്ക് നാല് ഗേറ്റുകൾ ഉണ്ട്. ഏതു ഗേറ്റിലൂടെയാണ് തോമസ് പോൾ റമ്പാൻ പള്ളിയിലേക്ക് കടക്കുകയെന്നത് കണക്ക് കൂട്ടി പ്രതിരോധിക്കാൻ യാക്കോബായ സഭ വിശ്വാസികൾ തയാറായി നിൽക്കുകയാണ്.ഗേറ്റ് തുറന്നു പള്ളി മുറ്റത്തേക്ക് പ്രവേശിച്ചാൽ പോലീസിന് ആയിരക്കണക്കിന് യാക്കോബായ വിശ്വാസികളെ കടന്നെ ഓർത്തഡോക്സ് വിഭാഗത്തെ അകത്ത് കടത്താൻ കഴിയൂ. അഞ്ഞൂറിലധികം വരുന്ന പോലീസ് സംഘമാണ് ഓർത്തഡോക്സ് വിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കുന്നതിനായി കോതമംഗലത്ത് ഉള്ളത്