Latest News

സ്ത്രീയായ സ്റ്റാഫുമായി അവിഹിതം; കോണ്‍ഗ്രസ് വുമണ്‍ കെയ്റ്റി ഹില്‍ രാജിവെച്ചു

വാഷിംഗ്ടണ്‍: യുഎസ് കോണ്‍ഗ്രഷണല്‍ സ്റ്റാഫുമായി അവിഹിത ബന്ധത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വുമണ്‍ കെയ്റ്റി ഹില്‍ രാജിവെച്ചു. ഈ വിഷയം സംബന്ധിച്ച് ഹൗസ് എത്തിക്സ് കമ്മിറ്റിയില്‍ നിന്നും അന്വേഷണം നേരിടവേയാണ് കെയ്റ്റി ഹില്ലിന്റെ രാജി.  ജനങ്ങളെയും രാജ്യത്തെയും കണക്കിലെടുക്കുമ്പോള്‍ താന്‍ രാജി വയ്ക്കുന്നതാണ് നല്ലതെന്നും 32 കാരിയായ കെയ്റ്റി ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന സമയത്ത് തനിക്ക് തന്റെ പ്രചരണവിഭാഗത്തിലെ ഒരു യുവതിയുമായി ബന്ധമുണ്ടായിരുന്നതായി കെയ്റ്റി സമ്മതിക്കുന്നുണ്ട്. എന്നാല്‍ ഇവരുമായി താന്‍ ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടില്ലെന്ന് കെയ്റ്റി പറഞ്ഞു. എന്നാല്‍ കെയ്റ്റി യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് എത്തിക്സ് കമ്മിറ്റി അന്വേഷണത്തെ അടിസ്ഥാനമാക്കി പറയുന്നത്.

നിലവില്‍ കെയ്റ്റി ഹില്ലും ഭര്‍ത്താവുമായുള്ള വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ താന്‍ കാരണം പറ്റിയ തെറ്റുകള്‍ക്ക് മാപ്പ് പറഞ്ഞ കെയ്റ്റി ഹില്‍ തന്റെ പേര് ചീത്തയാക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമാണ് ഈ സംഭവമെന്നും ആരോപിച്ചിട്ടുണ്ട്. താനും തന്റെ സ്റ്റാഫുമായി ഉള്ള ബന്ധത്തിന്റെ ഫോട്ടോകള്‍ പുറത്തുവിട്ട ഭര്‍ത്താവിനെയും അത് പ്രസിദ്ധീകരിച്ച മാധ്യമങ്ങളെയും അവര്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ കേസ് നല്‍കുമെന്നും ഹില്‍ അറിയിച്ചിട്ടുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top