Kerala

നായകന്മാര്‍ക്ക് ഇഷ്ടമല്ലാത്തതുകൊണ്ടു മാത്രം പല സിനിമകളില്‍ നിന്നും എന്നെ മാറ്റിയിട്ടുണ്ട്: തപ്‌സി പന്നു

ഇന്ത്യന്‍ സിനിമയിലെ ശക്തരായ നായികമാരുടെ പട്ടികയിലിടം നേടിയ താരമാണ് തപ്‌സി പന്നു. ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് മികച്ചതും അഭിനയ പ്രാധാന്യമുള്ളതുമായ വേഷങ്ങള്‍ തപ്സിയെ തേടിയെത്തിയത്. എന്നാല്‍ പ്രാരംഭ കാലത്ത് തനിക്ക് സിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നില്ലെന്നും നായകന്മാര്‍ക്ക് ഇഷ്ടമല്ലാത്തതുകൊണ്ടു മാത്രം പല സിനിമകളില്‍നിന്നും തന്നെ മാറ്റിയിട്ടുണ്ടെന്നുമാണ് തപ്സി പറയുന്നത്.

കഴിഞ്ഞ അഞ്ച് ആറ് വര്‍ഷത്തിനുള്ളില്‍ ഒരുപാട് മാറ്റങ്ങള്‍ സിനിമ മേഖലയില്‍ എനിക്കുണ്ടായി. നേരത്തെ് ഒരു സിനിമയില്‍ അഭിനയിക്കണമെങ്കില്‍ എനിക്ക് നായകന്മാരുടെ സമ്മതം ആവശ്യമായിരുന്നു. അവര്‍ അംഗീകരിച്ചാലെ എന്നെ സിനിമയുടെ ഭാഗമാക്കൂ. നായകന്മാര്‍ എന്നെ അംഗീകരിക്കാത്തതു കൊണ്ട് നിരവധി അവസരങ്ങള്‍ നഷ്ടമായി. ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ തപ്സി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top