Breaking News

നടി തപ്സി പന്നുവിനെതിരെ കേസെടുക്കണമെന്ന് പരാതി

ബോളിവുഡ് താരം തപ്സി പന്നുവിനെരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം. നടിക്കെതിരെ കേസ് എടുക്കാന്‍ പരാതിയുമായി ബിജെപി എംഎല്‍എയുടെ മകന്‍ എകലവ്യ സിംഗ് ഗൌര്‍ രംഗത്ത്. ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. കൊമേഡിയന്‍ മുനാവീര്‍ ഫറൂഖിക്കെതിരെ ഇന്‍ഡോറില്‍ നേരത്തെ ഇയാള്‍ പരാതി നല്‍കിയിരുന്നു. ഇത് ഏറെ വാര്‍ത്തയായിരുന്നു. ശരീരം കാണിക്കുന്ന മോശമായ വസ്തത്തിനൊപ്പം ലക്ഷ്മി ദേവിയുടെ രൂപമുള്ള   നെക്‌പീസും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ വാദം.

തപ്‌സി പന്നുവിനെതിരെ ഇന്‍ഡോറിലെ ഛത്രിപുര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ബിജെപി എംഎൽഎ മാലിനി ഗൗറിന്‍റെ മകന്‍ ഏകലവ്യ ഗൗറാണ് ഹർജി നൽകിയത് എന്ന് പൊലീസ് വ്യക്തമാക്കി. ‘ലക്ഷ്മി ദേവി’ ഉള്ള ആഭരണം ധരിച്ച് മതവികാരം വ്രണപ്പെടുത്തിയതതിന് നടി തപ്‌സി പന്നുവിനെതിരെ  ഞങ്ങൾക്ക് പരാതി ലഭിച്ചുവെന്ന് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എഎൻഐയോട് പറഞ്ഞു. മാർച്ച് 12 ന് മുംബൈയിൽ നടന്ന ലാക്‌മെ ഫാഷൻ വീക്കിൽ റാംപ് വാക്കിനിടെയാണ് നടി   തപ്സി പന്നു ഈ വസ്ത്രം ധരിച്ചത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top