Social Media

പെണ്ണുടലിന്റെ സ്വാതന്ത്ര്യം വിളിച്ചോതി ഓസ്‌ട്രേലിയൻ പെൺകുട്ടികളുടെ നൃത്തം/VIDEO

ഒരു സംഘം പെൺകുട്ടികൾ ഓസ്‌ട്രേലിയൻ ടെലിവിഷൻ പരിപാടിയുടെ വേദിയിലേക്ക് എത്തുന്നു. ഇവരുടെ വരവ് തന്നെ കാണികൾ കയ്യടികളോടും ആർപ്പു വിളികളോടുമാണ് വരവേൽക്കുന്നത്. നൃത്തത്തിനായി ആണ് അവർ എത്തിയതെങ്കിലും
അവരണിഞ്ഞിരിക്കുന്ന വസ്ത്രമാണ് പെട്ടെന്ന് ശ്രദ്ധയാകർഷിക്കുക.

ശരീരം സംബന്ധിച്ചും അല്ലാതെയുമുള്ള സാമൂഹിക പ്രശ്നങ്ങൾ നേരിടുന്ന കൗമാരക്കാരുടെ പ്രതിനിധികളാണ് ഈ പെൺകുട്ടികൾ. തങ്ങൾ കഴിവുള്ളവരല്ല, അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിൽ ‘മോശം’ എന്നുള്ള സമൂഹത്തിന്റെ മുദ്ര കുത്തൽ പലപ്പോഴായി ഏറ്റുവാങ്ങിയ ശേഷമാണ് ഈ നൃത്തവുമായി ഇവർ എത്തുന്നത്. തൊലിയുടെ നിറമുള്ള, സ്ഥരീരത്തിനെ പകുതി മറയ്ക്കുന്ന വസ്ത്രമാണ് ഇവർ ധരിച്ചിരിക്കുന്നത്. തങ്ങൾ എന്തെന്ന് ഉച്ചത്തിൽ പറയാൻ ഇവരുടെ കാലുകളിൽ കറുത്ത നിറത്തിൽ ചില ഇംഗ്ലീഷ് വാക്കുകൾ എഴുതി ചേർത്തിട്ടുമുണ്ട്.
വി.പി.എ. സ്റ്റുഡിയോ എന്ന ഡാൻസ് ആൻഡ് പെർഫോമിംഗ് സംഘത്തിന്റേതാണ് നൃത്താവതരണം. വോളൻഗോംഗ് എന്ന സ്ഥലത്തു നിന്നുള്ളവരാണ് ഇവർ. 12 മുതൽ 16 വയസ്സ് വരെയുള്ള പെൺകുട്ടികളാണ് നൃത്തം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അയഥാർഥമായ ബിംബങ്ങളുമായി തങ്ങളെ ഉപമിച്ച് സമൂഹം സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു എന്നിവർ പറയുന്നു. ശേഷം സംഘമായി സ്റ്റേജിൽ നൃത്തം അവതരിപ്പിക്കുകയാണിവ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top