കോഴിക്കോട്: കൂടത്തായിയില്‍ കൊല്ലപ്പെട്ട റോയിക്ക് തകിട് നല്കിയ ജോത്സ്യന് ഒളിവില്‍. രാവിലെ വാര്‍ത്ത കണ്ടതിന് ശേഷം വീട്ടില്‍ നിന്നും പോയതാണെന്ന് ജോത്സ്യന്റെ അച്ഛന് പറഞ്ഞു. കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ജോത്സ്യനിലേക്കും നീങ്ങാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത രാവിലെ വന്നിരുന്നു. റോയിയുടെ ശരീരത്തിലുണ്ടായിരുന്ന തകിടിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. മരിക്കുമ്പോള്‍ റോയിയുടെ ശരീരത്തില്‍ ജോത്സ്യന് നല്കിയ തകിടുണ്ടായിരുന്നു. ഇത് നല്‍കിയത് കട്ടപ്പനയിലെ ജോത്സ്യനാണെന്ന് ജോളി മൊഴി നല്കി. ജോത്സ്യന് റോയിക്ക് പൊടി നല്‍കിയെന്നും ജോളി പറഞ്ഞു. എന്നാല്‍ അന്വേഷണസംഘം ജോളിയുടെ മൊഴി പൂര്‍ണമായും വിശ്വസിച്ചിരുന്നില്ല.
കൂടത്തായി കൂട്ടക്കൊലപാതകം: ജോത്സ്യന് ഒളിവില്‍
By
October 9, 2019 12:56 pm