Entertainment

മോഹൻലാൽ ചിത്രത്തിന്റെ വാർത്ത ഞെട്ടിച്ചുവെന്ന് നടി ഡിനി;കൂടത്തായ് സിനിമയുടെ പോസ്റ്റർ വരെ പുറത്തിറക്കിയിരുന്നുവെന്നും നടി

കൊച്ചി: കൂടത്തായി കൊലപാതകപരമ്പര സിനിമയാക്കാൻ മത്സരം നടക്കുന്നതായി സൂചിപ്പിച്ച് സിനിമ-സീരിയൽ നടി ഡിനി ഡാനിയേൽ. മോഹന്‍ലാലിനെ നായകനാക്കിയെത്തുന്ന കൂടത്തായി ചിത്രത്തേക്കുറിച്ചുള്ള വാര്‍ത്ത ഞെട്ടിച്ചുവെന്ന് ഡിനി പറഞ്ഞു.മോഹൻലാൽ ചിത്രത്തിന്റെ വാർത്ത പുറത്തുവരുന്നതിന് മുന്നേ തങ്ങള്‍ നിര്‍മ്മാണം ആരംഭിച്ചെന്ന വാദവുമായി നടി ഡിനി ഡാനിയല്‍ രംഗത്തെത്തി. ഒക്ടോബര്‍ എട്ടിന് ‘കൂടത്തായ്’ സിനിമയുടെ ഔദ്യോഗിക ജോലികള്‍ ആരംഭിച്ചിരുന്നെന്നും ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നെന്നും ഡിനി പറഞ്ഞു.സിനിമാ-സീരിയല്‍ നടിയായ ഡിനി, ഡോളി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. റോണെക്‌സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജീഷ് തുണ്ടത്തില്‍ തിരക്കഥ എഴുതുമെന്നും അലക്‌സ് ജോസഫ് നിര്‍മ്മിക്കുമെന്നും ‘കൂടത്തായ്’ പോസ്റ്ററിലുണ്ടായിരുന്നു.കൂടത്തായ് പരമ്പരക്കൊലയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസാണ് നിര്‍മ്മിക്കുന്നത്. തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ആരെന്ന് പുറത്തുവിട്ടിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുകയെന്ന് അറിയുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള കുറ്റാന്വേഷണ കഥ ആശിര്‍വാദ് സിനിമയാക്കാനിരിക്കുകയായിരുന്നു.
ഈ തിരക്കഥയ്ക്ക് പകരം കൂടത്തായി കൂട്ടക്കൊല പ്രമേയമാക്കുകയാണ്. എന്നാല്‍ നേരത്തേ തയ്യാറാക്കിയ കഥ പൂര്‍ണമായും ഒഴിവാക്കാതെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും വിവരമുണ്ട്. കോഴിക്കോട് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 പേര്‍ 14 വര്‍ഷത്തിനിടെ സമാന ലക്ഷണങ്ങളോടെ കുഴഞ്ഞുവീണ് മരിച്ചതിലെ ദുരൂഹതയാണ് കൊലപാതക കേസിന്റെ ചുരുളഴിച്ചത്. വീട്ടുകാരിയായ ജോളി ജോസഫ് സ്വത്തുതട്ടിയെടുക്കാന്‍ ഓരോരുത്തരെയായി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top