അമ്പലത്തറ: സ്ത്രീകളുടെ അലക്കിയിട്ട അടിവസ്ത്രം മോഷ്ടിച്ചെന്നാരോപിച്ച് ദളിത് വിദ്യാര്‍ത്ഥിയെ അയല്ക്കാരന് ക്രൂരമായി മര്‍ദ്ദിച്ചു. കാസര്‍കോട് ബെല്ലൂരിലെ അറ്റങ്ങാനത്താണ് സംഭവം. കുട്ടിയുടെ മുഖത്ത് മുളക് പൊടി വാരിത്തേച്ചായിരുന്നു മര്‍ദ്ദനം. കുട്ടിയെ കസേരയില്‍ കെട്ടിയിട്ട് ശരീരത്തില്‍ അടിവസ്ത്രം കെട്ടിയിടുകയും ചെയ്തു. ഉമേഷ് എന്നയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
എന്നാല്‍ പാഷന് ഫ്രൂട്ട് പറിക്കാന്‍ വേണ്ടി പോയതാണെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ മുതല്‍ വീട്ടില്‍ കഴുകിയിടുന്ന അടിവസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥി മോഷ്ടിച്ചെന്നാണ് യുവാവിന്റെ ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍
യുവാവിന്റെ കൈവശമുണ്ടെന്നും യുവാവ് പറഞ്ഞു. കുട്ടിയുടെ കരച്ചില് കേട്ട് ഓടിച്ചെന്ന അമ്മയ്ക്ക് മകന് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവ് വീഡിയോ കാണിച്ചെന്നും എന്നാല്‍ അതില്‍ ഒന്നും കണ്ടില്ലെന്നുമാണ് കുട്ടിയുടെ അമ്മ പറഞ്ഞത്.