പല്‍വാള്‍: അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ഒന്നരവയസുള്ള മകളെ കൊന്നു. ഹരിയാനയിലെ പല്‍വാളിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഇരുവരും രണ്ട് ദിവസം മൃതദേഹം സൂക്ഷിച്ചുവെന്നും പോലീസ് പറഞ്ഞു. ദിലീപും രണ്ടാം ഭാര്യ റിതുവും ചേര്‍ന്നാണ് മകളെ കൊന്നത്. രണ്ട് ദിവസം വീട്ടില്‍ സുക്ഷിച്ചിരുന്ന മൃതദേഹം രൂക്ഷഗന്ധം വന്നതോടെ കനാലില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചു. തെരുവു നായ്ക്കള്‍ ചുറ്റും കൂടിയതോടെ ബ്ലാങ്കറ്റില്‍ പൊതിഞ്ഞ മൃതദേഹം വഴിയരികില്‍ ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് രക്ഷപ്പെട്ട പ്രതികളെ പല്‍വാള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ദിലീപ് പ്രദേശത്ത് മരപ്പണി ചെയ്യുന്നയാളാണ്. ഒന്നര വര്‍ഷം മുമ്പ് കുട്ടി ജനിച്ച് അധികം വൈകാതെ ദിലീപിന്റെ ആദ്യ ഭാര്യ മരിച്ചു. ഒന്നോ രണ്ടോ മാസത്തിന് ശേഷം ദിലീപ് പുനര്‍വിവാഹവും കഴിച്ചു. ഈ വിവാഹത്തില്‍ ഒരു കുഞ്ഞ് ജനിച്ചതോടെ ആദ്യ ഭാര്യയിലുള്ള ദിലീപിന്റെ കുഞ്ഞിനോട് റിതുവിന് ദേഷ്യമായി. കുട്ടിയെ റിതു നിരന്തരം മര്‍ദിച്ചിരുന്നു. മര്‍ദനത്തിനിടെ കുഞ്ഞിന്റെ നെഞ്ചില്‍ ശക്തിയായി ചവിട്ടിയതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് പോലീസ് അറിയിച്ചു.