ന്യൂഡല്‍ഹി : ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 46 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ ഒരു അഫാഗാന് സ്വദേശി കസ്റ്റംസിന്റെ പിടിയിലായി.1315 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.
പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് വിപണിയില്‍ 46 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ കാബൂളില്‍ നിന്നും ഡല്‍ഹിയിലേക്ക് വരുകയായിരുന്നു എന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.