ന്യൂഡല്‍ഹി: ഭീകരാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ പരിശോധന. ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ആണ് പരിശോധന നടത്തുന്നത്. മൂന്ന് ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയില്‍ എത്തിയതായി സംശയത്തെതുടര്‍ന്നാണ് പരിശോധന.
പഹാഡ്ഗഞ്ച്, ജാമിയനഗര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ അടക്കം എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്.
സംശയാസ്പദമായി കണ്ട രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. ജമ്മു കശ്മീര്‍, പഞ്ചാബ്, അമൃത്സര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളിലെ വ്യോമസേനാ കേന്ദ്രങ്ങളിലും അതീവജാഗ്രതാ നിര്‍ദേശമാണുള്ളത്.
കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ തയ്യാറാകുന്നതായുള്ള സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു.