വിശാഖപട്ടണം:ദക്ഷിണാഫ്രിക്കക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.രോഹിത് ശര്‍മ്മ ടെസ്റ്റില്‍ ആദ്യമായി ഓപ്പണ്‍ ചെയ്യുന്ന മത്സരമാണിത്. രോഹിത്തിനൊപ്പം മായങ്ക് അഗര്‍വാളാണ് ഓപ്പണിംഗ് പങ്കാളി.
ഋഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹയെ വിക്കറ്റ് കീപ്പറാക്കിയപ്പോള്‍ സ്പിന്നര്‍മാരായി രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ഇടംപിടിച്ചു. ഇശാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയുമാണ് പേസര്‍മാര്‍. നായകന് വിരാട് കോലിക്കൊപ്പം ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവര്‍ മധ്യനിരയില്‍ ബാറ്റിംഗിനിറങ്ങും.