Breaking News

ടെലിഗ്രാം നിരോധിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

കൊച്ചി:ടെലിഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും ടെലിഗ്രാമിലൂടെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നു. 2013 ല്‍ റഷ്യയില്‍ ലോഞ്ച് ചെയ്തമെസ്സേജിങ് അപ്പായ  ടെലിഗ്രാമില്‍ സന്ദേശം അയക്കുന്ന വ്യക്തിയാരാണെന്നത് മറച്ചുവെച്ചുകൊണ്ട് രഹസ്യസന്ദേശങ്ങള്‍ അയക്കാന്‍ കഴിയും.

തീവ്രവാദ പ്രചാരണങ്ങള്‍ക്കായി ടെലഗ്രാമിനെ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യോനേഷ്യയില്‍ ടെലിഗ്രാം നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. വ്യാഴാഴ്ച കോടതി ഹര്‍ജി പരിഗണിക്കും. സമൂഹമാധ്യമങ്ങള്‍ ദുരൂപയോഗം ചെയ്യപ്പെടുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ചയാണ് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top