കൊച്ചി: മരട് നഗരസഭയില്‍ സര്‍ക്കാര്‍ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ ഭരണസമിതി. പുതിയ സെക്രട്ടറി ഫ്ളാറ്റ് പൊളിക്കല്‍ നടപടികള്‍ ഭരണസമിതിയെ അറിയിക്കുന്നില്ലെന്ന് പരാതി. നഗരസഭയുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നും ആരോപണം. സ്നേഹിതന് കുമാര്‍ ഐഎഎസ് ഫയലുകളില്‍ ഒപ്പിടുന്നില്ലെന്നും പരാതി. ഭരണസ്തംഭനം എന്ന് കാണിച്ച് ഭരണസമിതി സര്‍ക്കാരിന് കത്ത് നല്കി. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര കൗണ്‍സില്‍ യോഗം ഇന്ന് ചേരും.
ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായിരുന്ന സ്നേഹില്‍ കുമാറിനെ മരട് ഫ്ളാറ്റ് പൊളിക്കാനായി സര്‍ക്കാര്‍ മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതല നല്കി നിയോഗിച്ചിരുന്നു. സമയബന്ധിതമായി പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ നഗരസഭാ സെക്രട്ടറിയ്ക്ക് നല്‍കിയിരുന്നു.