Business

ഹെയര്‍ ഒ ക്രാഫ്റ്റിന്റെ ആറാമത്തെ ശാഖ മഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കഷണ്ടിയ്ക്കും മുടികൊഴിച്ചിലിനും ശാസ്ത്രീയ പരിഹാരം നല്‍കുന്ന ഹെയര്‍ ഒ ക്രാഫ്റ്റിന്റെ ആറാമത്തെ ശാഖ മഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫെബ്രുവരി 25ന് മഞ്ചേരി നിയോജകമണ്ഡലം എംഎല്‍എ അഡ്വക്കേറ്റ് എം ഉമ്മര്‍ ടിബി റോഡിലെ ശാഖയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മഞ്ചേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി എം സുബൈദ, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ വി പി ഫിറോസ് എന്നിവര്‍ മുഖ്യാതിഥികളായി. ഹെയര്‍ ഒ ക്രാഫ്റ്റ് മാനേജിങ് ഡയറക്ടര്‍ സെബാസ്റ്റ്യന്‍ ബെന്‍സ്ലി, ഡയറക്ടര്‍ ശ്യാം സുരേന്ദ്രന്‍, മാര്‍ക്കറ്റിങ് ഹെഡ് വി എല്‍ പ്രദീപ് കുമാര്‍ എന്നിവരും സംസാരിച്ചു.

മുടികൊഴിച്ചില്‍ കാരണം സങ്കടപ്പെടുന്ന യുവതലമുറയ്ക്ക് ഹെയര്‍ ഒ ക്രാഫ്റ്റ് നല്‍കുന്ന സേവനം ഉദ്ധിഷ്ടമാണെന്ന് എംഎല്‍എ പറഞ്ഞു. കഷണ്ടിയ്ക്ക് പരിഹാരമായി ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍, ഹെയര്‍ ഫിക്‌സിങ്, മുടികൊഴിച്ചിലിനുള്ള പിആര്‍പി ചികിത്സ, പുരികത്തിനുള്ള മൈക്രോ ബ്ലെഡിംങ്, ലേഡീസ് ഹെയര്‍ എക്‌സ്റ്റന്‍ഷന്‍ തുടങ്ങിയ കേശസംബന്ധമായ എല്ലാത്തരം ചികിത്സകളും ലഭ്യമാണെന്ന് ചടങ്ങില്‍ മാനേജ്‌മെന്റ് അറിയിച്ചു. മഞ്ചേരി കൂടാതെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം,ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ തുടങ്ങിയിടങ്ങളിലും സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top