രാജസ്ഥാന്: രാജസ്ഥാനിലെ പ്രതാപ് നഗറില്‍ വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചു കയറി പതിമൂന്ന് പേര് മരിച്ചു. പതിനെട്ടോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാലുപേര്‍ കുട്ടികളാണ്.
ഗുരുതരമായി പരിക്കേറ്റ 15 പേരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
റോഡിന്റെ സൈഡിലൂടെ നീങ്ങിക്കൊണ്ടിരുന്ന വിവാഹയാത്രയിലേക്ക് അമിത വേഗത്തില്‍ വന്ന ട്രക്ക് പാഞ്ഞുകയറുകയായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് അനുശോചനം രേഖപ്പെടുത്തി.