Breaking News

സമരപ്പന്തല്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധം; എംപാനല്‍ ജീവനക്കാരി സെക്രട്ടേറിയറ്റിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചു

തിരുവനന്തപുരം: സമരപ്പന്തല്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് എംപാനല്‍ ജീവനക്കാരി സെക്രട്ടേറിയറ്റിന് മുന്നില്‍ മരത്തില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പുഴ സ്വദേശിനിയായ എംപാനല്‍ കണ്ടക്ടര്‍ ദിയയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഭര്‍ത്താവ് മരിച്ചതിനാല്‍ ജീവിക്കാന്‍ വേറെ വഴിയില്ലെന്നും രണ്ട് കൊച്ചുകുട്ടികളാണെന്നും വുലപിച്ചാണ് ദിയ ആത്മഹത്യാശ്രമം നടത്തിയത്. കൂടെയുള്ള സമരക്കാര്‍ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും യുവതി താഴെ ഇറങ്ങിയില്ല. ഒടുവില്‍ പൊലീസും ഫയര്‍ഫോഴ്‌സുമെത്തിയാണ് ദിയയെ താഴെയിറക്കിയത്. അവശനിലയിലായ ജീവനക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സ്ഥലത്ത് പൊലീസെത്തി സമരപ്പന്തലുകള്‍ പൊളിക്കാന്‍ ആരംഭിച്ചത്. ഇതോടെ സ്ഥലത്ത് പ്രതിഷേധമായി. സമരക്കാര്‍ പന്തല്‍ പൊളിക്കുന്നത് ചെറുക്കാന്‍ ശ്രമിച്ചതോടെ വാക്കു തര്‍ക്കമായി. സമരപ്പന്തലില്‍ നിന്ന് മാറാന്‍ വിസമ്മതിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടേതുള്‍പ്പടെയുള്ള സമരപ്പന്തലുകള്‍ പൊലീസ് ഏറെ പണിപ്പെട്ടാണ് പൊളിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top