Latest News

ഒരേ ദിവസം രണ്ടു സൂപ്പര്‍ താരങ്ങളുടെ ജന്മദിനം ; ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇന്ന് പിറന്നാള്‍ മധുരത്തിന്റെ ലഹരി

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇന്ന് പിറന്നാള്‍ മധുരത്തിന്റെ ലഹരിയാണ്. കാല്‍പ്പന്തിനെ ഹൃദയത്തിലേറ്റുന്നവരുടെ രണ്ടു പ്രിയ താരങ്ങളുടെ ജന്മദിനമാണിന്ന്. ബ്രസീലിയന്‍ ഫുട്‌ബോളറായ നെയ്മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ എന്ന നെയ്മറും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് ഒരേ ദിവസം പിറന്നാള്‍ ആഘോഷിക്കുന്നത്.

1992 ല്‍ മോഗി ദാസ് ക്രുഴെസില്‍ ജനിച്ച നെയ്മര്‍ ചെറുപ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ ലോകത്തെത്തി വളരെപെട്ടെന്നുതന്നെ ആരാധകരെ സമ്പാദിച്ച ഒരു താരമാണ്. കളി മികവു കൊണ്ട് മെസ്സിയുമായും പെലെയുമായും വരെ ഇദ്ദേഹത്തെ ആരാധകന്‍ താരതമ്യപെടുത്തുന്നു.

ബ്രസീല്‍ ദേശീയ ടീം, പാരീസ് സെയിന്റ് ജര്‍മന്‍ എഫ് സി എന്നീ ടീമുകള്‍ക്ക് വേണ്ടി കളിക്കുന്ന നെയ്മര്‍ 19ാം വയസില്‍ സൗത്ത് അമേരിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ഇയര്‍ 2011 ലഭിച്ചു. 2012 ലും നെയ്മര്‍ ഇതേ പുരസ്‌കാരത്തിനു അര്‍ഹനായി, 2003 ല്‍ സാന്റോസില്‍ ചേര്‍ന്നങ്കിലും 2009 ല്‍ ആണു ആദ്യമായ് ഒന്നാം നമ്പര്‍ ടീമിനു വേണ്ടി കളിച്ചത്. അതെ വര്‍ഷം തന്നെ ഉത്തമ യുവ കളികാരന്‍ കാമ്പെനടോ പൌളിസ്ട 2009 ആയി തിരഞ്ഞടുക്കപെടും ചെയ്തു.

മുന്‍കാല ഫുട്ബാള്‍ കളിക്കാരന്‍ ആയ പിതാവിന്റെ ശിക്ഷണത്തില്‍ ആയിരുന്നു നെയ്മറിന്റെ ഫുട്ബാള്‍ ജീവിതം തുടങ്ങിയത്. 14ാം വയസില്‍ റയല്‍ മാഡ്രിഡില്‍ ചേരാനായ് സ്‌പൈനിലേക് പോയി.നെയ്മര്‍ റയല്‍ മാഡ്രിഡിന്റെ പരിക്ഷകള്‍ എല്ലാം പാസ്സായെങ്കിലും സാന്റോസ് കൂടുതല്‍ പണം മുടക്കി നെയ്മറിനെ ക്ലബ്ബില്‍ നിലനിര്‍ത്തി.

2009 ല്‍ നെയ്മര്‍ സാന്റോസ്ന്റെ ഒന്നാം കിട ടീമില്‍ അംഗമായി. 2013ല്‍ സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് ആയ എഫ്.സി ബാഴ്‌സലോണയിലേക്ക് മാറി. ഏതാണ്ട് 50 മില്ല്യണ്‍ യൂറോ ആയിരുന്നു ട്രാന്‍സ്ഫര്‍ തുക. സാന്റോസിന് വേണ്ടി 6 കിരീടങ്ങള്‍ നേടി. 2011 ല്‍ പുസ്‌കസ് അവാര്‍ഡ് നേടി. 2013ല്‍ സ്പാനിഷ് ക്ലബ് ബാര്‍സലോനായിലേക് ചേക്കേറി. 2013 ല്‍ ബാഴ്‌സലോണയില്‍ ചേര്‍ന്നു.

റൊണാള്‍ഡോയ്ക്ക ഇന്ന് 34ാം പിറന്നാളാണ്. 1985 ഫെബ്രുവരി അഞ്ചിന് പോര്‍ച്ചുഗലിലെ മദിയേരയിലാണ് റൊണാള്‍ഡോ ജനിച്ചത്.

മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം 5 വട്ടം നേടിയിട്ടുള്ള റൊണാള്‍ഡോ നിലവില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിന്റെ താരമാണ്.

Cristiano Ronaldo of Juventus during Serie A match between Parma v Juventus in Parma, Italy, on September 1, 2018. (Photo by Giuseppe Maffia/NurPhoto/Sipa USA)

സ്‌പോര്‍ടിംഗ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, ടീമുകള്‍ക്കായും റൊണാള്‍ഡോ കളിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top