Latest News

നെയ്മറിന്റെ മാതാവ് മകനേക്കാൾ 6 വയസ്സ് പ്രായം കുറഞ്ഞ യുവാവുമായി ഡേറ്റിങ്ങിൽ !!!

റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മറിന്റെ മാതാവ് നദീനെ ഗോണ്‍സാല്‍വസ് സാന്തോസ് തന്റെ മകനേക്കാള്‍ ആറു വയസ്സിന് ഇളയ യുവാവുമായി ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്. കംപ്യൂട്ടര്‍ ഗെയിമറും മോഡലുമായ 22കാരന്‍ തിയാഗോ റാമോസാണ് 52കാരിയായ നദീനെ ഗോണ്‍സാല്‍വസിന്റെ പുതിയ പങ്കാളി. ഇക്കാര്യം വ്യക്തമാക്കി ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെ നെയ്മറിന്റെ മാതാവ് പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

 

View this post on Instagram

O inexplicável não se explica, se vive… ❤️

A post shared by Nadine Gonçalves (@nadine.goncalves) on

ചിത്രത്തിനു ചുവട്ടിൽ കമന്റായി ആശംസകളറിയിച്ചവരിൽ നെയ്മറുമുണ്ട്! ‘Be happy mom, love you’ നെയ്മർ എഴുതി. മുൻ ഭർത്താവ് വാഗ്നർ റിബെയ്റോയും ഇമോജി പങ്കുവച്ച് ആശംസകളറിയിച്ചിട്ടുണ്ട്. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നർ റിബെയ്റോയുമായി കാൽനൂറ്റാണ്ട് പിന്നിട്ട വിവാഹ ബന്ധമാണ് 2016ൽ നദീനെ ഗോൺസാൽവസ് വേർപ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top