Latest News

ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി ; മുറിയിലേക്ക് മാറ്റിയേക്കും

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. രണ്ടു ദിവസത്തിനകം അദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയേക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ശ്രീനിവാസനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂ.

നിലവില്‍ ഐസിയുവില്‍ കഴിഞ്ഞുവരുന്ന നടന്‍ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതി കൈവരിച്ചതോടെ വ്യാഴാഴ്ച വെന്റിലേറ്ററില്‍നിന്നു മാറ്റുകയും ഉപകരണത്തിന്റെ സഹായത്തോടെയല്ലാതെ ശ്വസിക്കാന്‍ തുടങ്ങിയെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

പുതിയ ചിത്രത്തിന്റെ ഡബ്ബിംഗ് ജോലിക്കിടെ ബുധനാഴ്ച രാവിലെയാണ് ശ്വാസതടസം അനുഭവപ്പെട്ട് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top