Entertainment

ശ്രീനിവാസന് സ്നേഹചുംബനം നൽകി മോഹൻലാൽ, വൈറലായ ദാസന്റെയും വിജയന്റെയും വീഡിയോ

നാടോടിക്കാറ്റിലെ ദാസനും വിജയനും മലയാളികൾക്ക് മറക്കാൻ പറ്റാത്ത സൗഹൃദത്തിൻ്റെ നിറക്കാഴ്ചയാണ്. ദുരിതത്തിലും സന്തോഷത്തിലുമെല്ലാം ഒന്നിച്ചു നില്‍ക്കുന്ന ഇവര്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ചര്‍ച്ചയാവാറുണ്ട്.മോഹന്‍ലാലും ശ്രീനിവാസനുമാണ് ദാസന്റേയും വിജയന്റേയും വേഷങ്ങളില്‍ എത്തിയത്. നിരവധി സിനിമകളിലാണ് ഇരുവരും ഒന്നിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇവരുവരേയും ഒന്നിച്ച്‌ ഒരേ വേദിയില്‍ മലയാളികള്‍ കണ്ടിട്ടില്ല. എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒരു വേദിയില്‍ ഒന്നിച്ചെത്തിയിരിക്കുകയാണ്.

താരസംഘടനയായ അമ്മ നടത്തുന്ന താരനിശയിലാണ് മോഹന്‍ലാലും ശ്രീനിവാസനും ഒരേ വേദിയില്‍ എത്തിയത്. കരള്‍ രോ​ഗ ബാധിതനായി ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ കുറച്ചു നാളുകളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. ആരോ​ഗ്യസ്ഥിതി വീണ്ടെടുത്തതിനു പിന്നാലെയാണ് താരം അമ്മയുടെ ചടങ്ങിന് എത്തിയത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിനൊപ്പമാണ് ശ്രീനിവാസന്‍ വേദിയിലേക്ക് കയറിയാത്. തുടര്‍ന്ന് ശ്രീനിവാസന്റെ കവിളില്‍ മോഹന്‍ലാല്‍ സ്‌നേഹ ചുംബനം നല്‍കുകയായിരുന്നു.

 

 

ഇതിന്റെ വിഡിയോയും ചിത്രങ്ങളും സിനിമാപ്രേമികളുടെ മനസു കവരുകയാണ്. നിവിന്‍ പോളിയും അജു വര്‍​ഗീസും ഉള്‍പ്പടെയുള്ള നിരവധി താരങ്ങളും ഈ മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ‘സിനിമ പഠിപ്പിച്ചവര്‍ സിനിമ കൊതിച്ചവര്‍ എന്നാണ് ചിത്രം പങ്കുവച്ച്‌ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി കുറിച്ചത്.

നാടോടിക്കാറ്റാണ് ഇരുവരും ഒന്നിച്ച ആദ്യം ചിത്രം. ഇത് ഹിറ്റായതോടെ അക്കരെ അക്കരെ അക്കരെ, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, അയാള്‍ കഥയെഴുതുകയാണ്, ചന്ദ്ര ലേഖ തുടങ്ങിയ ഇരുപതോളം സിനിമകളില്‍ ഇരുവരും ഒരുമിച്ചെത്തി. 2010ല്‍ പുറത്തിറങ്ങിയ ‘ഒരുനാള്‍ വരും’ ആണ് ഇരുവരും ഒന്നിച്ചെത്തിയ അവസാന സിനിമ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top