Latest News

ആദായ നികുതിയില്‍ വന്‍ ഇളവ്, കര്‍ഷക പ്രിയ ബജറ്റ്

ജനപ്രിയ ബജറ്റ്, പിയുഷ് ഗോയാല്‍ മോദി സര്‍ക്കാരിന്റെ അവസാന ഇടക്കാല ബജറ്റ് അവതരിപ്പിച്ച് വിടവാങ്ങി. ആദായ നികുതി പരിധി 2.5 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി ഉയര്‍ത്തി. ഈ വര്‍ഷം നിലവിലെ നിരക്ക് തുടരും. റിബേറ്റ് പിന്നീടാവുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 5000 രൂപയാക്കിയിട്ടുണ്ട്. ഇതോടെ ഫലത്തില്‍ 6.5 ലക്ഷത്തിന്റെ ആനുകൂല്യം ലഭിക്കും. മുന്ന് കോടി ആളുകള്‍ക്ക് 18000 കോടി രൂപയുടെ നേട്ടമുണ്ടാകും.

നാലായിരം രൂപ വരെയുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് നക്ഷേപങ്ങള്‍ക്ക് ഇനി മുതല്‍ ടിഡിഎസ് നല്‍കേണ്ട. 2.4 ലക്ഷം രൂപ വരെ വാടകക്ക് ടിഡിഎസ് ഇല്ല.

കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം നല്‍കുന്ന ബജറ്റാണ് ഇപ്രാവശ്യം പീയുഷ് ഗോയാല്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ലഭിക്കും. കര്‍ഷകരുടെ അകൗണ്ടില്‍ പണമെത്തിക്കും. 12000 കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനനം ലഭിക്കും. അഞ്ച് ഹക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് ആനുകൂല്യം.

മൂന്ന് ലക്ഷം കോടി രൂപയുടെ കിട്ടാക്കടം തിരിച്ച് പിടിച്ചു. യുപിഐ സര്‍ക്കാരിന്റെ കാലത്തെ കിട്ടാകടമാണ് എല്‍ഡിഎ സര്‍ക്കാര്‍ തിരിച്ചു പിടിച്ചത്.

ഗ്രാമീണ റോഡിന് 1900 കോടി രൂപ അനുവദിച്ചു. രാജ്യത്തെ വിലക്കയറ്റം പിടിച്ച് നിര്‍ത്തി. റിയല്‍ എസ്റ്റേറ്റ് മേഖല സുധാര്യമാക്കി. പാവപ്പെട്ടവര്‍ക്കുള്ള ധനസഹായം അഞ്ചിരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു.ഏഴ് വര്‍ഷംകൊണ്ട് ധനകമ്മി പകുതിയാക്കി കുറച്ചു. സമ്പദ്മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.

പശു സംരക്ഷണത്തിന് 750 കോടി രൂപ വകയിരുത്തി. പശുക്കളെ വാങ്ങാനും വളര്‍ത്താനും പ്രത്യേക വായ്പ ലഭിക്കും. മെഗാ പെന്‍ഷന്‍ പദ്ധതിയനുസരിച്ച് 60 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് 300 രൂപ പെന്‍ഷന്‍ ലഭിക്കും. 1500 രൂപ വരെ മാസവരുമാനം ഉള്ളവര്‍ക്കും പെന്‍ഷന്‍ ആനുകൂല്യം ലഭിക്കും. കിസാന്‍ കാര്‍ഡ് വായ്പ എടുത്തവര്‍ക്ക് 2 ശതമാനം പലിശ ഇളവ് കിട്ടും.

അസംഘിടിത മേഖലയിലുള്ള തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിക്കും. അംഗനവാടി ജീവനക്കാരുടെ ശബളം ഇരട്ടിയാക്കും. രണ്ട് കൊടി ജനങ്ങള്‍ക്ക് സൗജന്യ പാചക വാതകം അനുവദിക്കും. 8 കോടി സൗജന്യ പാചക വാതക സിലിണ്ടര്‍ നല്‍കും. സ്ത്രീ സംരംഭകര്‍ക്ക് 2 ശതമാനം പലിശയിളവ് നല്‍കും.

ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് 3 ലക്ഷം കോടിയായി വര്‍ദ്ധിച്ചു. ഇഎസ്ഐ പരിധി 21000 രൂപയായി ഉയര്‍ത്തി. ഗ്രാറ്റുവിറ്റി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി ഉയര്‍ത്തി.

ആദായ നികുതി പരിധി 5 ലക്ഷമായി ഉയര്‍ത്തി. ആദായ നികുതി ഇളവ് നല്‍കിയത് ഇടത്തരക്കാരെ പ്രീതിപ്പെടുത്താനുള്ള നടപടിയാണ്. മിക്കവരും കത്തിരിക്കുന്ന പരാമര്‍ശമാണ് ആദായ നികുതി പരിധി 5 ലക്ഷമായി ഉയര്‍ത്തുമെന്നത്. 2.5 ലക്ഷം രൂപയില്‍ നിന്നുമാണ് ആദായ നികുതി പരിധി 5 ലക്ഷമായി ഉയര്‍ത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top