Entertainment

ലാലേട്ടനെ കണ്ടപ്പോള്‍ ഞാന്‍ എന്നെത്തന്നെ നുള്ളിനോക്കുകയാണ്- പ്രിയ

ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാര്‍ ലൗ എന്ന സിനിമയിലെ ഗാനരംഗത്തിലെ ഒരൊറ്റ കണ്ണിറുക്കലിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ആദ്യ ചിത്രം റിലീസാകും മുന്‍പേ താരം ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ ബോളിവുഡിലും ചുവടുവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ, പ്രിയനടന്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് പ്രിയ. പത്മഭൂഷണ്‍ പുരസ്‌കാരത്തില്‍ ലാലേട്ടന് അഭിനന്ദനവും അറിയിച്ചിട്ടുണ്ട് താരം.

പ്രിയാ വാര്യരുടെ കുറിപ്പ്:

‘ഇത് സത്യം തന്നെമാണോ? ഇത് നടന്ന ദിവസം മുതല്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്-ഈ ഇതിഹാസത്തെ കാണാനും അദ്ദേഹവുമായി അല്പ സമയം ചെലവിടാനും സാധിച്ചതില്‍ ഞാന്‍ ഏറെ ഭാഗ്യം ചെയ്തവളാണ്.. ഭാവിയില്‍ എന്നെ കാത്തിരിക്കുന്ന എല്ലാ വിജയങ്ങള്‍ക്കുമായി അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണ് അനുഗ്രഹം വാങ്ങിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വിനയാന്വിതയാണ്. പത്മഭൂഷണ്‍ പത്മശ്രീ ഭരത് ഡോക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ സാര്‍-നമ്മുടെ സ്വന്തം ലാലേട്ടന്‍!’.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top