Latest News

പത്തുവര്‍ഷ ചലഞ്ച് ഏറ്റെടുത്ത് ബുര്‍ജ് ഖലീഫ; 2009ലെ ചിത്രങ്ങള്‍ കാണാം

ദുബായ്: സോഷ്യല്‍ മീഡിയയില്‍ തരംഗമായിമാറിക്കൊണ്ടിരിക്കുന്ന പത്തുവര്‍ഷ ചലഞ്ച് ഏറ്റെടുത്ത് ലോകപ്രശസ്ത കെട്ടിടസമുച്ചയം ബുര്‍ജ് ഖലീഫ. ചലഞ്ചിന്റെ ഭാഗമായി 2009ലെയും 2019ലെയും ചിത്രങ്ങളാണ് ബുര്‍ജ് ഖലീഫ പങ്കുവച്ചത്.

പത്തുവര്‍ഷ ചലഞ്ച് ഏറ്റെടുത്ത് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ഷെയ്ഖ മൈത ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും രംഗത്തെത്തിയിട്ടുണ്ട്.

പത്തിനു പകരം ഇരുപത് വര്‍ഷം മുന്‍പുള്ള ചിത്രമാണ് ഷെയ്ഖ മൈത ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പങ്കുവച്ചത്. 1999, 2009, 2019 എന്നീ കാലഘട്ടങ്ങളിലെ മൂന്നു ചിത്രങ്ങളാണ് സമൂഹമാധ്യമത്തിലൂടെ ഷെയ്ഖ മൈത പങ്കുവച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top