Business

വിപണിയില്‍ മാന്ദ്യം

മുന്നേറ്റത്തിന് വിരാമമിട്ട് ബുധനാഴ്ച്ച വിപണി നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. നിക്ഷേപകര്‍ പ്രൊഫിറ്റ് ബുക്കിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ, വിപണിയില്‍ ഓഹരികളുടെ വിലയിടിഞ്ഞു. ഇതിനു പുറമെ കോര്‍പ്പറേറ്റ് ഫലങ്ങള്‍ അടുത്ത ആഴ്ച്ച മുതല്‍ വന്നുതുടങ്ങുമെന്നതും നിക്ഷേപകര്‍ക്ക് പുനര്‍ചിന്തനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

സെന്‍സെക്‌സ് 363.05 പോയിന്റ് താഴ്ന്ന് 35891.52ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി സൂചിക 175.05 പോയിന്റ് നഷ്ടത്തില്‍ 10735.05ലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റിയിലെ 50 ഓഹരികളില്‍ 30 എണ്ണവും നഷ്ടത്തിലായിരുന്നു. ഐഷര്‍ മോട്ടോഴ്‌സ്, വേദാന്ത, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായിരുന്നത്.

ഓട്ടോമൊബൈല്‍ നിഫ്റ്റി സൂചിക 3.10 ശതമാനമാണ് ഇന്ന് ഇടിഞ്ഞത്. വാഹന വില്‍പ്പന ഡിസംബര്‍ മാസത്തില്‍ കുറവായതാണ് ഓഹരിവിലകള്‍ കുറയാനിടയാക്കിയത്. നിഫ്റ്റി മെറ്റല്‍ സൂചികയും 3.49 ശതമാനമാണ് താഴേക്ക് പോയത്.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ കോര്‍പ്പറേറ്റ് ഫലം ജനുവരി 10ന് പുറത്ത് വരുന്നത് ആകാംക്ഷയോടെയാണ് നിക്ഷേപകര്‍ നോക്കിക്കാണുന്നത്.

ഏഷ്യയിലെ ഓഹരിവിപണികളിലെ ആദ്യവ്യാപാര ദിനമായ ഇന്ന് കനത്ത മുരടിപ്പാണ്. കഴിഞ്ഞ 19 മാസത്തെ ചൈനയുടെ ഉല്‍പ്പാദന മേഖലയിലെ മാന്ദ്യക്കണക്കുകളാണ് സ്വകാര്യ സര്‍വേ ഇപ്പോള്‍ പുറത്തുവിടുന്നത്. ഏഷ്യന്‍ വിപണിയിലെ മാന്ദ്യം തന്നെയാണ് ഇന്ന് ഇന്ത്യന്‍ ഓഹരിവിപണിയേയും പിന്നോട്ടടിച്ചത്. ആഗോള വിപണിയില്‍ ന്യൂഇയര്‍ പ്രമാണിച്ച് ജനുവരി ഒന്നിന് അവധിയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top