Kerala Politics

വീടിന്റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക; കോടിയേരിക്കെതിരെ തുറന്നടിച്ച് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: ആചാരസംരക്ഷകനായി പ്രവര്‍ത്തിച്ച തന്ത്രി നടയടച്ചതിനെ വിമര്‍ശിച്ച കോടിയേരി അത് സ്വന്തം ഭാര്യയോട് പറഞ്ഞാല്‍ മതിയെന്ന് ശോഭ സുരേന്ദ്രന്‍. വീടിന്റെ ഗേറ്റ് അടക്കേണ്ട സമയത്ത് അടക്കുക, തുറക്കേണ്ട സമയത്ത് തുറക്കുക എന്ന് കോടിയേരി ഭാര്യയോട് പറഞ്ഞാല്‍ മതിയെന്നും ശബരിമലയില്‍ ഇടപെടേണ്ട എന്നായിരുന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

കാപട്യത്തിന്റെ വക്താവായി സ്ത്രീകള്‍ക്ക് രാത്രിയുടെ മറവില്‍ ആചാരലംഘനത്തിന് സഹായം ചെയ്തുകൊടുത്ത ആളാണ് മുഖ്യമന്ത്രി. ശബരിമലയുടെ കാര്യം തീരുമാനിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്. കോടിയേരി തന്ത്രിയെ പഠിപ്പിക്കാന്‍ വരേണ്ട. വിശ്വാസികളുടെ വേദനയും വ്യാകുലതയും വകവയ്ക്കാത്ത പിണറായി വിജയന്‍ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുമെനനും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top