Breaking News

ശബരിമല സ്ത്രീപ്രവേശനത്തിനെ അനുകൂലിച്ച് ബിജെപി എംപി

ശബരിമല സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ച് പ്രാര്‍ഥന നടത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ബിജെപി എംപി ഉദിത് രാജ്. യുവതീപ്രവേശനത്തിന്റെ പേരില്‍ സംസ്ഥാനത്ത് ബിജെപി കനത്ത പ്രതിഷേധം ഉയര്‍ത്തുമ്പോഴാണ് പാര്‍ട്ടി എംപിയുടെ പ്രതികരണം.

യുവതികള്‍ പ്രവേശിച്ചതിനെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ ഖേദകരമാണ്. സതി, സ്ത്രീധനം പോലുള്ള ദുരാചാരങ്ങള്‍ മാത്രമായേ ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ക്കുന്നതും കാണാനാകൂ. എല്ലാവും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ നിന്നും വന്നവരാണെന്ന് പ്രതിഷേധക്കാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ സംഘപരിവാര്‍ സംഘടനകള്‍ വ്യാഴാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top