ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ചിത്രങ്ങള്‍ മുറി മുഴുവന്‍ ഒട്ടിച്ചുവച്ച ഒരു കട്ട ആരാധകന്റെ വാര്‍ത്ത ലോകമെമ്പാടും വൈറലായിരുന്നു.എന്നാല്‍ നാളുകള്‍ക്കിപ്പുറം റൊണാള്‍ഡോയെ പറിച്ചുമാറ്റി സ്വന്തം ചിത്രങ്ങള്‍ മുറിയിലൊട്ടിച്ചിരിക്കയാണ് ഇയാള്‍. മറ്റാരുമല്ല ഫ്രാന്‍സിന്റെ കരുത്തന് കളിക്കാരനും പിഎസ്ജിയുടെ തുറുപ്പുചീട്ടുമായ കിലിയന്‍ എംബാപ്പെയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയത്.
ലോകകപ്പ് ഉയര്‍ത്തുന്നതും കോപ്പ അവാര്‍ഡുമായി നില്ക്കുന്നതും പിഎസ്ജിയിലെ സഹതാരം നെയ്മറുമൊത്ത് വിജയം ആഘോഷിക്കുന്നതുമാണ് എംബാപ്പയുടെ റൂമില്‍ ഇടം നേടിയ ചിത്രങ്ങള്‍. ഇന്‍സ്റ്റഗ്രാമിലൂടെ എംബപ്പേ തന്നെയാണ് ഈ റിക്രിയേഷന്‍ ചിത്രം പുറത്ത് വിട്ടത്