പുതുവര്‍ഷ ദിനത്തില്‍ നേട്ടത്തിന്റെ പൂത്തിരി തെളിയിച്ചുകൊണ്ടാണ് ഇന്ത്യന്‍ ഓഹരിവിപണി ഇന്ന് മുന്നേറിയത്. 2019ലെ ആദ്യദിനത്തില്‍ 186.24 പോയിന്റ് വര്‍ധിച്ച് 36,254.57ലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 47.55 പോയിന്റ് ഉയര്‍ന്ന് 10910.10ലാണ് വ്യാപാരമവസാനപ്പിച്ചത്.
ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം ഇന്‍ഫ്രാടെല്‍ തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കിയത്.
ഹിന്‍ഡാല്‍കോ, വിപ്രോ, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, കൊടാക് മഹീന്ദ്ര, റെഡീസ് ലാബ് എന്നീ ഓഹരികള്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി.
ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷ്ണല്‍ ബാങ്ക് എന്നീ ഓഹരികള്‍ക്ക് വില ഉയര്‍ന്നതോടെ നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക ഒന്നര ശതമാനം ഉയര്‍ന്നു.
ഓട്ടോ ഓഹരിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വില നാല് ശതമാനം താഴ്ന്ന് 773 രൂപയിലെത്തി. കമ്പനിയുടെ വില്‍പ്പന ഡിസംബര്‍ മാസത്തില്‍ കുറവായിരുന്നതാണ് വിലയിടിയാനുളള പ്രധാന കാരണം.
ആഗോള ഓഹരിവിപണികള്‍ ന്യൂഇയര്‍ അവധി പ്രമാണിച്ച് ഇന്ന് പ്രവര്‍ത്തിച്ചില്ല. തിങ്കളാഴ്ച്ച വാള്‍സ്ട്രീറ്റില്‍ പരിമിതമായ വ്യാപരമാണ് നടന്നത്. പലിശ നിരക്ക് ഉയരുന്നതും കോര്‍പ്പറേറ്റ് കമ്പനികളുടെ ലാഭമിടിയുന്നതും അമേരിക്കന്‍ ഓഹരി വിപണിക്ക് തിരിച്ചടിയാകുന്നുണ്ട്.