Breaking News

രണ്ട് യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തി

സന്നിധാനം: യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്‍മാറിയ ബിന്ദുവും കനകദുര്‍ഗയുമാണ് സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുമുടി കെട്ടുണ്ടായിട്ടും ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ സ്റ്റാഫ് ഗേറ്റ് വഴിയാണ് പൊലീസ് യുവതികളെ ദര്‍ശനത്തിനെത്തിച്ചത്.

ഇന്ന് പുലര്‍ച്ചെ 3.45 ഓടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. പമ്പയില്‍ എത്തിയതിന് ശേഷമാണ് പൊലീസിനോട് സഹായം ആവശ്യപ്പെട്ടതെന്നാണ് യുവതികള്‍ പറയുന്നത്. മഫ്ടിയിലാണ് പൊലീസ് ഇവര്‍ക്ക് അകമ്പടി ഒരുക്കിയത്. വിവരം ഇന്റലിജന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ രഹസ്യമായായിരുന്നു നടപടികള്‍.

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചു. അതേസമയം യുവതികളുടെ സന്ദര്‍ശനത്തെ കുറിച്ച് ദേവസ്വം ബോര്‍ഡിന് യാതോരുവിധ അറിവും ഇല്ലെന്നാണ് പ്രതികരണം. കഴിഞ്ഞ ദിവസം ഇവര്‍ മല കയറാനെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്നു തിരിച്ചിറങ്ങുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top