സല്മാന്ഖാന് അവതരിപ്പിക്കുന്ന ബിഗ്ബോസിന്റെ ഫൈനല്‍ മാമാങ്കത്തിന് ഒരു ദിവസം ശേഷിക്കെ, മലയാളിയായ ക്രിക്കറ്റ് താരം ശ്രീശാന്ത് വിജയിക്കുമോ? മൊത്തം 50ലക്ഷം രൂപ സമ്മാനമായി ലഭിക്കുന്ന ബിഗ്ബോസിന്റെ വിജയം നേടിയാല്‍ ശ്രീശാന്ത് വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറും.
ശ്രീശാന്തിന് പുറമെ ദീപിക കക്കര്‍, കരണ്‍വീര്‍ ബൊഹര്, ദീപക് താക്കൂര്‍, റോമില്‍ ചൗദരി എന്നിവരാണ് ബിഗ്ബോസ് 12ല്‍ ഫൈനലിസ്റ്റുകളായി എത്തിയിരിക്കുന്നത്.
ശ്രീശാന്തിന് വേണ്ടിയുള്ള വോട്ടിങ് ക്യാമ്പയിന് ഇപ്പോള്‍ കൊണ്ട്പിടിച്ച് നടക്കുന്നുണ്ട്. വിവാദങ്ങളൊഴിയാതിരുന്ന ശ്രീശാന്തിനെ ബിഗ്ബോസിന്റെ ഹിന്ദി പതിപ്പില്‍ എടുത്തപ്പോഴും വിവാദങ്ങള്‍ കൊണ്ടു തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഷോ ആയി മാറിയ ബിഗ്ബോസ് ജേതാവാകാന് കഴിഞ്ഞാല്‍ ശ്രീശാന്തിന് പുതിയ മാനം കൈവരും. ദീപികക്ക് ശ്രീശാന്തിനോടുള്ള ഇഷ്ടം ഇപ്പോള്‍ കൂടി വരുന്നുവെന്ന വാര്‍ത്ത ബിഗ്ബോസ് ഷോ മുള്‍മുനയില്‍ ആക്കിയിരിക്കുകയാണ്.
ഇനി കാത്തിരുന്ന് കാണേണ്ടത് ഒന്നു മാത്രമാണ്. ബിഗ്ബോസ് വിജയിയായി 50 ലക്ഷം രൂപയുടെ സമ്മാനവുമായി ശ്രീശാന്ത് കൊച്ചിയില്‍ വിമാനമിറങ്ങുമോ എന്ന് മാത്രമാണ്. സ്റ്റാര്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസ് കാത്തിരുന്ന് കാണുന്ന ലക്ഷക്കണക്കിനാളുകള്‍ ആകാംക്ഷപൂര്‍വ്വം കാത്തിരിക്കുന്നതും ഫൈനലിസ്റ്റ് ആരാണെന്നറിയാനാണ്.