Breaking News

വിവാദ വിഷയങ്ങളില്‍ സമയമെടുത്ത് തീരുമാനമെടുക്കും ; ആര്‍ബിഐ യോഗം

വിവാദ വിഷയങ്ങളില്‍ തിരുമാനമെടുക്കാതെ റിസേര്‍വ് ബാങ്കിന്റെ പ്രത്യേക യോഗം പിരിഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന ആര്‍ബിഐയുടെ ഭരണ സമിതി യോഗം വിവാദ വിഷയങ്ങളില്‍ തീരുമാനമെടുക്കാതെയാണ് അവസാനിച്ചത്.

ആര്‍ബിഐയുടെ ഭരണ സംവിധാനത്തില്‍ മാറ്റം വരുത്തുന്ന ചര്‍ച്ച പരിഗണനയ്ക്ക് വന്നെങ്കിലും കൂടുതല്‍ കൂടിയാലോടനകള്‍ വേണമെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്.

പുതുതായി നിയമിതനായ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

ബാങ്കുകളുടേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടേയും പണലഭ്യതയില്‍ കുറവ് വന്നതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വായ്പ ലഭ്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ വേണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പക്ഷെ ഈ വിഷയങ്ങളില്‍ തീരുമാനത്തിലെത്തുന്നത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മതി എന്നായിരുന്നു യോഗത്തിലെ ധാരണ.

കിട്ടാക്കടങ്ങള്‍ മൂലം തകര്‍ന്ന പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന മൂലധനം നല്‍കുക, ചട്ടങ്ങള്‍ ഇളവ് ചെയ്ത് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളേയും ഭവന വായ്പാ സ്ഥാപനങ്ങളേയും സഹായിക്കുക എന്നീ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐക്ക് മുന്നില്‍ വച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ യോഗ തീരുമാനം സാമ്പത്തിക ബാങ്കിംഗ് മേഖലയിലുള്ളവര്‍ ശ്രദ്ധാപൂര്‍വമാണ് നോക്കിക്കാണുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top