തൃശൂര്‍: തൃശൂര്‍ രാഗം തിയറ്ററില്‍ നിന്നു ലൈവായി ഒടിയന് സിനിമ മൊബൈലില്‍ പുറത്തുവിട്ട ആളെ പൊലീസ് പിടികൂടി വെറുതെ വിട്ടു.
പിടികൂടിയ വിവരം നിര്‍മാതാക്കള്‍ അറിയുന്നതിനു മുന്‍പ് തന്നെ ഫിലിം റെപ്രസെന്റേറ്റീവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഒരു മിനിറ്റു മാത്രമേ ടെലിക്കാസ്റ്റ് ചെയ്തിട്ടുള്ളുവെന്നു പറഞ്ഞു അതു ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു.
തിയറ്ററില്‍നിന്നു വ്യാജ പകര്‍പ്പ് എടുക്കുന്നതിനു എതിരെ ശക്തമായ പ്രചരണം നടത്തുന്നതിനിടയിലാണു പൊലീസ് പ്രതിയെ വിട്ടത്. പരാതിയുണ്ടായിരുന്നില്ല എന്നാണു പൊലീസ് നല്കുന്ന ന്യായീകരണം.