ക്രിക്കറ്റില്‍ ടോസിടാന്‍ നാണയ രീതിക്ക് പകരം പുതിയ പരീക്ഷണത്തിനൊരുങ്ങി ഓസ്ട്രേലിയ. ടോസിനായി ബാറ്റുപയോഗിക്കാനാണ് തീരുമാനം.ഓസ്ട്രേലിയയിലെ ട്വന്റി-20 ലീഗായ ബിഗ് ബാഷിലാണ് പുതിയ രീതി പരീക്ഷിക്കാനൊരുങ്ങുന്നത്. പ്രത്യേകം രൂപകല്പന ചെയ്ത ബാറ്റാണ് ബിഗ് ബാഷില്‍ ടോസിടാന്‍ ഉപയോഗിക്കുന്നത്.
ഇരു ടീമുകള്‍ക്കും ടോസ് നേടാന്‍ തുല്യസാധ്യത നല്കുന്ന രീതിയിലാണ് ബാറ്റിന്റെ നിര്‍മാണം. ഡിസംബര്‍ 19നാണ് ബാറ്റ് കൊണ്ടുള്ള ടോസിന്റെ ആദ്യ പരീക്ഷണം. ബ്രിസ്ബേന്‍ ഹീറ്റിന്റെ കപ്പിത്താനായ ക്രിസ് ലിന്നായിരിക്കും ബാറ്റുകൊണ്ടുള്ള ആദ്യ ടോസിടുന്ന നായകന്.