അജിത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം വിശ്വാസത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഡി ഐമ്മന്, ആദിത്യ ഗധാവി, നാരായണന് എന്നിവര്‍ ചേര്‍ന്നാലപിച്ച ഗാനമാണ് പുറത്തിറങ്ങിയത്. വിവേകയുടെ വരികള്‍ക്ക് ഡി ഐമ്മനാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രം പൊങ്കല്‍ റിലീസായി 2019 ജനുവരി 14ന് തിയേറ്ററുകളിലെത്തും.
വീരം, വേഗം, വേതാളം എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് അജിതും സംവിധായകന് ശിവയും വീണ്ടുമൊന്നിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളും ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു.