ചുണ്ണാമ്പുണ്ടോ..?
സോറി ഞാന്‍ മുറുക്കാറില്ല ..നിര്‍ത്തിയതാ..
കല്യാണരാമന് എന്ന ചിത്രത്തില്‍ സുബ്ബലക്ഷ്മി അമ്മാളും ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയും അഭിനയിച്ച് തകര്‍ത്ത രംഗം ടിക്ടോകില്‍ പുനരാവിഷ്കരിച്ചിരിക്കുകയാണ് ഒരു കിടിലന്‍ അപ്പൂപ്പനും അമ്മൂമ്മയും. ഇവരാരാണെന്നോ എവിടെയുള്ളവരാണെന്നോ ആര്‍ക്കും അറിയില്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ ഇരുവരും താരമായിരിക്കുകയാണ്. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുളള വിഡിയോ ഇരുവരുടെയും കൊച്ചുമക്കള്‍ ചിത്രീകരിച്ചതാവാനാണ് സാധ്യത. ഏതായാലും ചുരുങ്ങിയ സമയംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരിക്കുകയാണ് കല്യാണരാമന് അപ്പൂപ്പനും അമ്മൂമ്മയും.