Cricket

ഇന്ത്യയ്ക്ക് 165 റണ്‍സ് വിജയലക്ഷ്യം; രോഹിതും ധവാനും പുറത്തായി; സ്‌കോര്‍ 70/2

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് 165 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയ ആസ്‌ട്രേലിയയ്ക്കായി ഓപ്പണര്‍മാരായ ഡാര്‍സി ഷോര്‍ട്ട്, ആരോണ്‍ ഫിഞ്ച് എന്നിവര്‍ മികച്ച ഓപ്പണിംഗ് കൂട്ട്‌കെട്ട് ഒരുക്കുകയായിരുന്നു. എന്നാല്‍ ആദ്യ വിക്കറ്റ് നഷ്ടമായതോടെ ഓസ്‌ട്രേലിയയുടെ റണ്‍സ് സ്‌കോറിങ് വേഗതകുറഞ്ഞു.

നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 6 ഓവറില്‍ 67 റണ്‍സ് നേടി കളി തുടരുകയാണ് ഇന്ത്യ. 41 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് പുറത്തായത്. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയുമാണ് ക്രീസില്‍.

നാലോവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ കൃണാല്‍ പാണ്ഡ്യയാണ് ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് നേടിയപ്പോള്‍ ശേഷിച്ച ഒരു വിക്കറ്റ് റണ്‍ ഔട്ടിലൂടെയാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്.

ബ്രിസ്‌ബെണില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് റണ്‍സിന് ഓസ്‌ട്രേലിയ ജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരമായതിനാല്‍ ഇത് ജയിച്ചാലെ ഇന്ത്യയ്ക്ക് സമനിലയെങ്കിലും ആക്കാന്‍ കഴിയൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top