Breaking News

സമരം യുവതീ പ്രവേശനത്തിനെതിരെയെന്ന് പിഎസ് ശ്രീധരന്‍ പിള്ള

ശബരിമലയില്‍ സ്ത്രീ പ്രവേശത്തിനെതിരായല്ല, യുവതീ പ്രവേശത്തിനെതിരെയാണ് സമരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. സര്‍ക്കാര്‍ പോലീസുകാരെ കയറൂരിവിട്ടിരിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. യതീഷ് ചന്ദ്രയുടെ നടപടിയെ ബിജെപി അപലപിക്കുന്നു. അദ്ദേഹത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുള്‍പ്പെടെ പരാതി നല്‍കുമെന്നും പിള്ള വ്യക്തമാക്കി.

കെ. സുരേന്ദ്രനെതിരെ കള്ളക്കേസ് ചമച്ചിരിക്കുകയാണ്. പത്തോളം കേസുകള്‍ പുതിയതായി കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി അറിയുന്നു. സുരേന്ദ്രന്‍ ഒറ്റയ്ക്കല്ലെന്നും നിയമാനുസൃതമായി പോരാടുമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ ബിജെപി സര്‍ക്കുലര്‍ ഇറക്കിയെന്ന വാര്‍ത്ത സിപിഎം സൃഷ്ടിയാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top