Film News

ധര്‍മൂസ് ഫിഷ് ഹബ് ക്ലിക്കായി..! സിനിമാക്കാര്‍ മുഴുവന്‍ മീന്‍ കച്ചവടത്തിന് ഇറങ്ങുന്നുവെന്ന് സലിംകുമാര്‍

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ‘ധര്‍മൂസ് ഫിഷ് ഹബ്’ കേറിയങ്ങ് ക്ലിക്കായി. മത്സ്യവില്‍പന ശൃംഖല സംസ്ഥാനത്തുടനീളം വ്യപിക്കുകയാണ്. ശൃംഖലയിലെ പുതിയ ഫ്രാഞ്ചൈസി ധര്‍മ്മജന്റെ ചങ്ക് പിഷാരടിയും ഏറ്റെടുത്തു.

വെണ്ണലയിലാണ് ധര്‍മൂസ് ഫിഷ് ഹബിന്റെ പുതിയ ഫ്രാഞ്ചൈസിക്ക് തുടക്കമായത്. രമേഷ് പിഷാരടിയും കലാഭവന്‍ പ്രസാദും ചേര്‍ന്ന് നടത്തുന്ന കട ഉദ്ഘാടനം ചെയ്തത് സലിം കുമാര്‍ ആയിരുന്നു.  ടിനി ടോം, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ബ്രാഹ്മണനായ മനുഷ്യന്‍ ലോകത്തില്‍ ആദ്യമായി മീന്‍ കച്ചവടം തുടങ്ങിയിരിക്കുന്നുവെന്നും വളരെ വിപ്ലവകരമായൊരു നിമിഷത്തിനാണ് നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നതെന്നും കട ഉദ്ഘാടനം ചെയ്ത്‌കൊണ്ട് സലിംകുമാര്‍ പറഞ്ഞു.

മത്സ്യത്തിന്റെ കാര്യത്തില്‍ ധര്‍മജന്‍ ഇപ്പോള്‍ മുകേഷ് അംബാനിയെപ്പോലെയാണ്. അടുത്തത് ടിനി ടോം തുടങ്ങാന്‍ പോകുന്നു. നാദിര്‍ഷായും ദിലീപും കൂടി കളമശേരിയില്‍ തുടങ്ങുന്നു. അങ്ങനെ സിനിമാക്കാര്‍ മുഴുവന്‍ മീന്‍ കച്ചവടത്തിനു ഇറങ്ങുകയാണെന്നും സലിംകുമാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top