Latest News

വാദം കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് കോടതി;അലോക് വര്‍മയുടെ ഹര്‍ജി പരിഗണിക്കുന്നത് 29 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: സി.ബി.ഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയുടെ മറുപടി ചോര്‍ന്നതില്‍ അഭിഭാഷകരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 29 ലേക്ക് മാറ്റിയ കോടതി വാദം കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നും ഒരു കക്ഷിക്കും വാദിക്കാന്‍ അര്‍ഹതയില്ലെന്നും പറഞ്ഞു.

അനധികൃതമായാണ് ചോര്‍ന്നതെന്ന് അഭിഭാഷകന്‍ ഫാലി എസ്.നരിമാന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ചീഫ് ജസ്റ്റിസ് അഭിഭാഷകനെ കാണിച്ചു.

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടിനുള്ള അലോക് വര്‍മ്മയുടെ മറുപടി ന്യൂസ് പോര്‍ട്ടല്‍ വയറില്‍ വന്നതാണ് ചീഫ് ജസ്റ്റിസിനെ പ്രകോപിപ്പിച്ചത്.

അതേസമയം അലോക് വര്‍മ്മ കോടതിയില്‍ നല്കിയ മറുപടി ചോര്‍ത്തിയിട്ടില്ലെന്ന് ന്യൂസ് പോര്‍ട്ടലായ ദ വയര്‍ വ്യക്തമാക്കി. അലോക് വര്‍മ്മ സിവിസിക്കു നല്കിയ മറുപടിയാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇത് മുദ്രവച്ച കവറില്‍ നല്കിയതല്ലെന്നും അവര്‍ വിശദീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top